മലപ്പുറം: കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ (കെജിഒയു) അംഗത്വ കാന്പയിന് ജില്ലയിൽ തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന കാന്പയിൻ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീനാ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ. ബാബു വർഗീസ് പെരിന്തൽമണ്ണ മണ്ണ് സംരക്ഷണ ഓഫിസർ ജെസ്നയ്ക്ക് നൽകി നിർവഹിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ജാഫർ, കെജിഒയു സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ. ജിനേഷ്, നസീമ കപ്രക്കാടൻ, കെ. ശശികുമാർ, കെ. സുധീർ, കെ. ശ്രീകുമാർ, ജയശ്രീ, കെ. നൗഷാദ്, ഇബ്രാഹിം, സലാം ആലങ്ങാടൻ, ജില്ലാ സെക്രട്ടറി എ.കെ. അഷ്റഫ്, ട്രഷറർ യു. സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.